അഞ്ചു കള്ളന്‍മാരുടെ കഥയുമായി ‘വര്‍ണ്ണ്യത്തില്‍ ആശങ്ക’ ആഗസ്റ്റില്‍ എത്തും

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ചിത്രം വര്‍ണ്ണ്യത്തില്‍ ആശങ്ക ആഗസ്റ്റില്‍ തിയേറ്ററുകളില്‍ എത്തും.

പശ്ചാത്തലം രാഷ്ട്രീയമാണെങ്കിലും കള്ളന്മാരുടെ കഥയിലൂടെ വളരെ ലളിതമായി ഇന്നത്തെ ചില ജീവിതസാഹചര്യങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ചിത്രമാണ് ‘വര്‍ണ്ണ്യത്തില്‍ ആശങ്ക.’

കൗട്ടശിവ എന്ന കഥാപാത്രവുമായാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുന്നത്. പേരില്‍ മാത്രമല്ല, കഥാപാത്രത്തിന്റെ അവതരണത്തിലും രൂപഭാവത്തിലുമെല്ലാം വലിയൊരു മാറ്റം കാണാന്‍ സാധിക്കും.

അഞ്ച് കള്ളന്മാരുടെ കഥ പറയുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, ഷൈന്‍ടോം ചാക്കോ, മണികണ്ഠന്‍, സുരാജ് വെഞ്ഞാറമൂട്, രചനാ നാരായണന്‍കുട്ടി എന്നിവരും അഭിനയിക്കുന്നു.

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഉസ്മാന്‍. എം.ഇ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജയേഷ് നായര്‍ നിര്‍വഹിക്കുന്നു. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് പ്രശാന്ത് പിള്ള സംഗീതം നല്‍കുന്നു.

Top