വര്‍ണ്യത്തില്‍ ആശങ്ക ; ആദ്യ മൂന്ന് ദിനങ്ങളില്‍ നേടിയത് 2.11 കോടി രൂപ

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ‘വര്‍ണ്യത്തില്‍ ആശങ്ക’ പ്രേക്ഷക ഹൃദയം കിഴടക്കി മുന്നേറുകയാണ്.

ആദ്യ മൂന്ന് ദിനങ്ങളില്‍ കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് ചിത്രം നേടിയത് 2.11 കോടി രൂപയാണ്.

‘ചന്ദ്രേട്ടന്‍ എവിടെയാ’ എന്ന ചിത്രത്തിന് ശേഷം സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്ത ചിത്രമാണ് വര്‍ണ്യത്തില്‍ ആശങ്ക.

കു‍ഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകന്‍. കൗട്ട ശിവന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കു‍ഞ്ചാക്കോ അവതരിപ്പിച്ചത്.

അധിക പ്രചാരണം നൽകാത്ത ചിത്രത്തിന് പേക്ഷകരുടെ വിലയിരുത്തലുകളാണ് വിജയം നേടിത്തന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു.

Top