വിവാഹത്തലേന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതി പിടിയില്‍

വര്‍ക്കല: വിവാഹത്തലേന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പിടിയില്‍. വിവാഹത്തിന് ശേഷം വിവരമറിഞ്ഞ യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. മേല്‍വെട്ടൂര്‍ കയറ്റാഫീസ് ജംക്ഷനു സമീപം നസീബ് മംഗലത്ത് വീട്ടില്‍ നസീബ്(23)നെ ആണ് വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതി കഴിഞ്ഞ 9ന് രാത്രിയാണ് യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. അതിനുശേഷം രാത്രി യുവതിയുടെ വീടിനു സമീപത്ത് തിരികെ എത്തിക്കുകയും കടന്നുകളയുകയും ചെയ്തു. എന്നാല്‍ അടുത്തദിവസം കണ്ണൂര്‍ സ്വദേശിയുമായി യുവതിയുടെ വിവാഹം നടന്നു.

വിവാഹശേഷം ഈ സംഭവം യുവതി അറിയിച്ചതോടെ ഭര്‍ത്താവ് യുവതിയെ മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് വര്‍ക്കല പൊലീസിലും പരാതി നല്‍കി. വര്‍ക്കല ഇന്‍സ്പെക്ടര്‍ ജി.ഗോപകുമാര്‍, എസ്‌ഐമാരായ ശ്യാം, ശശിധരന്‍, ജിഎസ്‌ഐ. സുനില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Top