വര്‍ക്കലയില്‍ റിസോര്‍ട്ടിനും കടകള്‍ക്കും തീപിടിത്തം

വര്‍ക്കല: വര്‍ക്കലയില്‍ റിസോര്‍ട്ടിനും കടകള്‍ക്കും തീപിടിച്ച് നാശനഷ്ടം. ആളപായമില്ല. വര്‍ക്കലയിലെ തിരുവമ്പാടി റിസോര്‍ട്ടും ചേര്‍ന്നുള്ള നാലു കടകളുമാണ് തീപിടിത്തത്തില്‍ കത്തിനശിച്ചത്. പുലര്‍ച്ചെ 3.30 ഓടെ ആയിരുന്നു സംഭവം. അഗ്‌നി രക്ഷാ സേന സ്ഥലത്തെത്തി തീയണച്ചു. റിസോര്‍ട്ടിനോട് ചേര്‍ന്ന കാട്ടില്‍ നിന്നാണോ തീ പടര്‍ന്നതെന്ന് വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നും സംശയിക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും.

Top