varkala; man dead in under mysterious circumstances

തിരുവനന്തപുരം: വര്‍ക്കലയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല സ്വദേശി രാജേഷിനെയാണ് എല്‍പി സ്‌കൂളിന് പുറക് വശത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ ഏഴ് മണിയോടെയാണ് രാജേഷിന്റെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സിഐ ഗോപകുമാറും സംഘവും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.

ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധനകള്‍ നടത്തി. സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.

രാജേഷ് എങ്ങനെ സ്‌കൂളിന് പുറക് വശത്ത് എത്തിയെന്നോ, എപ്പോഴാണ് മരിച്ചതെന്നോ, ആരൊക്കെയാണ് രാജേഷിനൊപ്പം ഉണ്ടായിരുന്നതെന്നോ അറിയില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു.

Top