വര്‍ക്കല വിവാദ ഭൂമി ഇടപാട് : റവന്യു കമ്മിഷണര്‍ വ്യക്തമായ റിപ്പോര്‍ട്ട് നല്‍കിയില്ല

chandrasekharan

തിരുവനന്തപുരം: വര്‍ക്കലയിലെ വിവാദ ഭൂമി ഇടപാടിനെ കുറിച്ച് ലാന്‍ഡ് റവന്യു കമ്മിഷണര്‍ വ്യക്തമായ റിപ്പോര്‍ട്ട് നല്‍കിയില്ല.
മന്ത്രി ആവശ്യപ്പെട്ടിട്ടും കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കാതെ ക്രമക്കേട് ഉണ്ടെന്നോ ഇല്ലെന്നോ പറയാതെ ഒഴിഞ്ഞുമാറി. കമ്മീഷണറുടെ നടപടിയില്‍ റവന്യൂമന്ത്രിക്ക് അതൃപ്തി രേഖപ്പെടുത്തി.

വര്‍ക്കല അയിരൂര്‍ വില്ലേജില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് സബ് കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ പതിച്ചുകൊടുത്തെന്നാണ് പരാതി.

വിവാദത്തെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയ ലാന്‍ഡ് റവന്യു കമ്മിഷണര്‍ എ.ടി. ജയിംസ്, കളക്ടര്‍ ഹിയറിംഗ് നടത്തിയ ശേഷം മതി തുടര്‍നടപടിയെന്നാണ് മന്ത്രിയെ അറിയിച്ചത്. പരിചയക്കുറവ് കൊണ്ടാകാം സബ് കളക്ടര്‍ക്ക് തെറ്റു പറ്റിയതെന്നും ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ റിപ്പോര്‍ട്ടിലുള്ളതായി സൂചനയുണ്ട്.

Top