ഇതാണ് മേക്ക് ഓവര്‍; വ്യത്യസ്ത ഗെറ്റപ്പുമായി വിദ്യാ ബാലന്‍

പ്പോള്‍ സ്ഥിരമായി നാം കേള്‍ക്കുന്ന വാക്കാണ് മേക്ക് ഓവര്‍. നമ്മുടെ പഴയ രൂപത്തില്‍ നിന്നും പുതിയൊരു ഗെറ്റപ്പിലേക്ക് മാറുന്നതിനെയാണ് മേക്ക് ഓവര്‍ എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്.

നമ്മുടെ പ്രമുഖരായ പല നടികളും ഇത്തരത്തില്‍ മേക്ക് ഓവര്‍ ചെയ്ത് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരു നായിക. ഡേര്‍ട്ടി പിക്ചര്‍, കഹാനി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ച വിദ്യ ബാലനാണ് മേക്ക് ഓവര്‍ ചെയ്ത് ഇപ്പോള്‍ താരം ആയിരിക്കുന്നത്.

വയസനായി ഗെറ്റപ്പ് ചേഞ്ച് ചെയ്തവിദ്യയുടെ പുതിയ മേക്ക് ഓവര്‍ ചിത്രം കണ്ടാല്‍ ആരാണെന്ന് മനസിലാക്കാന്‍ പാടുപെടും. തന്റെ ആദ്യ വേഷം മാറ്റം എന്ന തലക്കെട്ടില്‍ വിദ്യ ട്വിറ്ററില്‍ പങ്കുവച്ചതാണ് ഈ ചിത്രം

നവാഗതനായ സുരേഷ് തിവാനി സംവിധാനം ചെയ്യുന്ന ‘തുംഹാരി സുലു’ എന്ന ചിത്രത്തിലാണ് താരം നിലവില്‍ അഭിനയിക്കുന്നത്.

Top