സീമാരാജയിലെ ‘വരേന്‍ വരേന്‍ സീമാരാജാ’ വീഡിയോ ഗാനം കാണാം

seemaraja

തിയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന ശിവകാര്‍ത്തികേയന്‍ ചിത്രമാണ് സീമാരാജ. ചിത്രത്തിലെ വരേന്‍ വരേന്‍ സീമാരാജ എന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ഇപ്പോള്‍ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. യുഗഭാരതിയുടെ വരികള്‍ ആലപിച്ചിരിക്കുന്നത് ദിവാകറും കവിത ഗോപിയും ചേര്‍ന്നാണ്.

സാമന്ത അക്കിനേനിയാണ് ശിവകാര്‍ത്തികേയന്റെ നായികയാവുന്നത്. ആദ്യമായി സാമന്തശിവകാര്‍ത്തികേയന്‍ ജോഡി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് സീമ രാജയ്ക്ക്. ഡി ഇമ്മാന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രം ഒരു കോമഡി എന്റര്‍ടൈനര്‍ ആണ്. പൊന്‍ റാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നെപ്പോളിയന്‍, സിമ്രാന്‍, സൂരി, യോഗി ബാബു, മനോബാല, സതീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ വര്‍ഷാദ്യം ഇറങ്ങിയ സീമ രാജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പ്രേക്ഷകരില്‍ നിന്നും വളരെ നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. എം രാജേഷ് സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രത്തിലായിരിക്കും സീമ രാജയ്ക്ക് ശേഷം ശിവകാര്‍ത്തികേയന്‍ അഭിനയിക്കുക.

Top