ഇതൊരു വൈദികന്റെ തിരക്കഥ!; വരയൻ തീയറ്ററുകളിലേക്ക്

വൈദികനായ ഡാനി കപ്പൂച്ചിന് തിരക്കതഥയെഴുതി ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന കോമഡി ആക്ഷൻ ചിത്രമാണ് വരയൻ.സത്യം സിനിമാസിന്റെ ബാനറിൽ പ്രേമചന്ദ്രൻ എ ജി യാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.ഒരു വൈദികനെ കേന്ദ്ര കഥാപാത്രമായി കഥ പറയുന്ന ചിത്രത്തിൽ നായക വേഷത്തിൽ എത്തുന്നത് സൈജു വിൽസൺ ആണ്. ലിയോണി ലിഷോയി ആണ് നായിക.ആലപ്പുഴ ജില്ലയിലെ ചിത്തിരപ്പള്ളി ആയിരുന്നു ലോക്കേഷൻ.
മലയാള സിനിമയിൽ തന്നെ ആദ്യമായാണ് ഒര് പുരോഹിതൻ തിരക്കഥയെഴുതുന്ന ചിത്രം ഉണ്ടാകുന്നത്.സിനിമ എന്നും തന്റെ സ്വപ്‌നം ആയിരുന്നു എന്നാണ് ഡാനി കപ്പൂച്ചിന് അച്ചന് പറയുന്നത്.തന്റെ ഇത് വരെയുള്ള സിനിമ ജീവിതത്തിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ഒരു വേഷം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിനാണ് സൈജു വിൽസൺ.കായലിന്റെ മനോഹാരിതയിൽ അണിയിച്ചൊരുക്കിയ വരയന്റെ മറ്റൊരു പ്രത്യേകത സംവിധായകനും തിരക്കഥാകൃത്തും ഉൾപ്പെടെ പല ടെക്‌നീഷ്യന്യന്മാരും പുതുമുഖങ്ങളാണ് എന്നതാണ് .

Top