സിജു വിൽസൺ നായകനായെത്തുന്ന “വരയൻ” മെയ് 28 ന് റിലീസിന്

ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന വരയന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.മെയ് 28 ന് ചിത്രം പ്രദർശനത്തിനെത്തും.സിജു വിൽസൺ ആണ് ചിത്രത്തിന്റെ നായകൻ.വൈദികനായാണ് സിജു വേഷമിടുന്നത്. ഫാദർ എബി കപ്പൂച്ചിൻ എന്നാണ് കഥാപാത്രത്തിന്റെ പേര്.

“മെയ് 28 ന് നിങ്ങൾക്ക് ഫാദർ എബി കപ്പൂച്ചിനെ കാണാം. കൂടുതൽ ഡെക്കറേഷൻ ഒന്നുമില്ല. എല്ലാവർക്കും ഇഷ്ടപ്പെടുന്ന സിനിമ ആയിരിക്കും വരയൻ എന്നാണ് വിശ്വാസം.അത്രയ്ക്ക് ആത്മാർഥമായി ഞങ്ങളെല്ലാവരും ഈ സിനിമ നന്നാക്കുവാൻ വേണ്ടി ശ്രമിച്ചിട്ടുണ്ട്.”സിജു വിത്സൺ കുറിച്ചു.

വിനയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പത്തൊമ്പതാം നൂറ്റാണ്ടാണ് സിജു നായകനായെത്തുന്ന ബി​ഗ് ബജറ്റ് ചിത്രം. ചിത്രത്തിൽ ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന കഥാപാത്രമായിട്ടാണ് സിജു വിൽസൺ അഭിനയിക്കുന്നത്. ഈ വേഷത്തിനായി കളരിയും, കുതിര ഓട്ടവും, മറ്റ് ആയോധന കലകളും സിജു പരിശീലിച്ചിരുന്നു.

Top