‘വരയന്‍’ ചിത്രത്തിന്റെ പൂജയില്‍ തിളങ്ങി താരങ്ങള്‍; വീഡിയോ കാണാം

വാഗത സംവിധായകന്‍ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ‘വരയന്‍’ എന്ന ചിത്രത്തിന്റെ പൂജ നടന്നു. ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തില്‍ വച്ചായിരുന്നു പൂജ നടന്നത്. ചിത്രത്തില്‍ യുവതാരം സിജു വില്‍സണ്‍ നായകനും ലിയോണ നായികയുമായാണ്‌ എത്തുന്നത്.

ജൂഡ് ആന്റണി, ജയശങ്കര്‍, ജോയ് മാത്യു , വിജയരാഘവന്‍ , മണിയന്‍ പിള്ള രാജു , അരിസ്റ്റോ സുരേഷ് , ഡാവിഞ്ചി, ഏഴുപുന്ന ബൈജു, അന്തിനാട് ശശി, ദീപക് കാക്കനാട് എന്നീ താരങ്ങളാണ് ചിത്രത്തില്‍ മറ്റ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്.

സത്യം സിനിമാസിന്റെ ബാനറില്‍ എ.ജി. പ്രേമചന്ദ്രന്‍ ആണ് സിനിമ നിര്‍മിക്കുന്നത്. ഡാനി കപൂച്ചിന്‍ ആണ് കഥയും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്.
എഡിറ്റിങ് ജോണ്‍കുട്ടിയും ക്യാമറ രജീഷ് രാമനും ഗാനരചന ഹരി നാരായണനും സംഗീതം പ്രകാശ് അലക്‌സും കോറിയോഗ്രാഫി പ്രസന്ന മാസ്റ്റര്‍ എന്നിവരാണ് നല്‍കുന്നത്.

Top