ആകാംക്ഷ നിറച്ച് ഫഹദിന്റെ വരത്തന്‍; ട്രെയിലര്‍ പുറത്തുവിട്ടു

Varathan

ഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം വരത്തന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ആകാംക്ഷയും കൗതുകവും നിറഞ്ഞതാണ് ട്രെയിലര്‍. അന്‍വര്‍ റഷീദും നസ്രിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. ലിറ്റില്‍ സ്വയമ്പാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും ശ്യാം സംഗീതവും നിര്‍വഹിക്കുന്നു.

സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ 20ന് തിയേറ്ററുകളിലെത്തും.

Top