വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ഫഹദിന്റെ ‘വരത്തന്‍’ ആഗസ്റ്റ് 22ന് തിയറ്ററുകളിലേക്ക്

Varathan

യ്യോബിന്റെ പുസ്തകം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടുമൊന്നിക്കുന്ന ചിത്രം വരത്തന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ആഗസ്റ്റ് 22ന് തിയറ്ററുകളിലെത്തും. ഐശ്വര്യ രാജേഷ് നായികയാവുന്ന ചിത്രം നിര്‍മിക്കുന്നത് അന്‍വര്‍ റഷീദും നസ്‌റിയയും ചേര്‍ന്നാണ്.

രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. ലിറ്റില്‍ സ്വയമ്പാണ് കാമറ കൈകാര്യം ചെയ്യുന്നത്. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും ശ്യാം സംഗീതവും നിര്‍വഹിക്കുന്നു.

Top