വരത്തനിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു; ചിത്രത്തിലെ ഗാനം യൂട്യൂബ് ട്രെന്റിങില്‍ ഒന്നാമത്

ഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന ചിത്രം വരത്തനിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ഫഹദിന്റെ പുതിയ ലുക്കാണ് പോസ്റ്ററില്‍ കാണുന്നത്. ഫഹദ് എബിനും ഐശ്വര്യ പ്രിയയുമായാണ് ചിത്രത്തിലെത്തുന്നത്. ഓണം റിലീസായി ചിത്രം തിയറ്ററുകളിലെത്തും. അന്‍വര്‍ റഷീദും നസ്രിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. ലിറ്റില്‍ സ്വയമ്പാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും ശ്യാം സംഗീതവും നിര്‍വഹിക്കുന്നു. സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.

അതേസമയം, ചിത്രത്തിലെ പുതിയൊരു പാതയില്‍ എന്നു തുടങ്ങുന്ന ഗാനം യൂട്യൂബ് ട്രെന്റിങ്ങില്‍ ഒന്നാമതാണ്. നസ്രിയ നസീമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശശികുമാറാണ് ഗാനം രചിച്ചിരിക്കുന്നത്.

Top