ഫഹദ് ഫാസില്‍ ചിത്രം വരത്തന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ഹദ് ഫാസില്‍ ചിത്രം വരത്തനിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. അന്‍വര്‍ റഷീദും നസ്രിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് വരത്തനിലെ നായിക. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്.

ലിറ്റില്‍ സ്വയമ്പാണ് കാമറ കൈകാര്യം ചെയ്യുന്നത്. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും ശ്യാം സംഗീതവും നിര്‍വഹിക്കുന്നു. സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ചിത്രം ഓണം റിലീസായി തിയറ്ററുകളിലെത്തും.

Top