ഷറഫുദ്ദീനും അനു സിത്താരയും ഒന്നിക്കുന്ന ചിത്രം ‘നീയും ഞാനും’ ; ട്രെയ്‌ലര്‍ കാണാം

രത്തനിലെ വില്ലന്‍ കഥാപാത്രത്തിന് ശേഷം നായകവേഷത്തിലെത്തുന്ന ചിത്രമാണ് നീയും ഞാനും. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. അനു സിത്താരയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

എ കെ സാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിജു വില്‍സണ്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, അജു വര്‍ഗീസ് എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്.

യാകൂബ് എന്ന കഥാപാത്രമായി ഷറഫുദ്ദീനും ആഷ്മി എന്ന കഥാപാത്രമായി അനു സിത്താരയും എത്തുന്നു. കോഴിക്കോടും മുംബൈയുമാണ് പ്രധാന ലൊക്കേഷനുകള്‍. കോകെര്‍ ഫിലിംസിന്റെ ബാനറില്‍ സിയാദ് കോകെറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തും.

Top