നസ്രിയ വീണ്ടും പാടുന്നു; വരത്തനിലെ ഗാനം പുറത്തുവിട്ടു

Varathan

ഹദ് ഫാസിലിനെ മുഖ്യകഥാപാത്രമാക്കി അമല്‍ നീരദ് ഒരുക്കുന്ന ചിത്രമാണ് വരത്തന്‍. ഐശ്വര്യ ലക്ഷ്മിയാണ് നായിക. ചിത്രത്തില്‍ ഫഹദിന്റെ ഭാര്യയും നടിയുമായ നസ്രിയ നസീം ആലപിച്ച ഗാനം പുറത്തുവിട്ടു. പുതിയൊരു പാതയില്‍ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. സലാല മൊബൈല്‍സ് എന്ന ചിത്രത്തിനു വേണ്ടിയും നസ്രിയ പാടിയിരുന്നു. ഗോപി സുന്ദറായിരുന്നു സലാല മൊബൈല്‍സിന്റെ സംഗീതം.

അന്‍വര്‍ റഷീദും നസ്രിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. ലിറ്റില്‍ സ്വയമ്പാണ് കാമറ കൈകാര്യം ചെയ്യുന്നത്. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും ശ്യാം സംഗീതവും നിര്‍വഹിക്കുന്നു. സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ചിത്രം ആഗസ്റ്റ് 27ന് തിയറ്ററുകളിലെത്തും.

Top