ഫഹദ് ചിത്രം വരത്തന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം വരത്തന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ഐശ്വര്യ ലക്ഷ്മിയെയാണ് പോസ്റ്ററില്‍ കാണുന്നത്. ഫഹദ് എബിനും ഐശ്വര്യ പ്രിയയുമായാണ് ചിത്രത്തിലെത്തുന്നത്. അന്‍വര്‍ റഷീദും നസ്രിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. ലിറ്റില്‍ സ്വയമ്പാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും ശ്യാം സംഗീതവും നിര്‍വഹിക്കുന്നു. സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.

അതേസമയം, ചിത്രത്തിന്റെ ട്രെയിലറും ഇന്ന് പുറത്തിറക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.

Top