വരാപ്പുഴ കസ്റ്റഡി മരണക്കേസ് സംസ്ഥാനത്തിനാകെ അപമാനമുണ്ടാക്കി: മുഖ്യമന്ത്രി

Pinaray vijayan

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണക്കേസ് സംസ്ഥാനത്തിനാകെ അപമാനമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . എന്നാല്‍ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശനമായ നടപടിയാണ് എടുത്തത്.

പൊലീസുകാരും നിയമത്തിന് വിധേയരാണ്. പൊലീസുകാരായത് കൊണ്ട് അവരെ സംരക്ഷിക്കില്ല. മൂന്നാം മുറ നടത്തിയാല്‍ കര്‍ശന നടപടി തന്നെ സ്വീകരിക്കും.കുറ്റാരോപിതരായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരാപ്പുഴ സംഭവത്തില്‍ മുഖ്യമന്ത്രി നടത്തുന്ന ആദ്യ പരസ്യ പ്രതികരണമാണിത്.

കത്വ സംഭവത്തിന്റെ പേരില്‍ കേരളത്തില്‍ വ്യാജഹര്‍ത്താല്‍ നടത്തി ഇവിടുത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമമുണ്ടായി. എന്നാല്‍ ഇത് തകര്‍ക്കാന്‍ കഴിഞ്ഞതും പ്രതികളെ പിടികൂടിയതും കേരളാ പൊലീസിന്റെ നേട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top