വരാപ്പുഴയില്‍ ബിജെപിയുടെ റോഡ് ഉപരോധം, യാത്രക്കാരന് മര്‍ദനം

BJP

വരാപ്പുഴ: വരാപ്പുഴയില്‍ ഗൃഹനാഥന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് എന്ന യുവാവ് മരിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് പറവൂര്‍ നിയോജക മണ്ഡലത്തില്‍ ബിജെപി ഹര്‍ത്താല്‍. രാവിലെ ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിക്കല്‍ തുടരുകയാണ്. ഉപരോധത്തിനിടെ ബൈക്ക് യാത്രക്കാരനെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ചു. യാത്രക്കാരെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

Top