വരാപ്പുഴ കസ്റ്റഡി മരണം ; സി ഐ ക്രിസ്പിന്‍ സാമിനെ ചോദ്യം ചെയ്യുന്നു

Sreejith's death

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സി ഐ ക്രിസ്പിന്‍ സാമിനെ ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ഐജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ക്രിസ്പിന്റെ അറസ്റ്റ് ഇന്ന് തന്നെ ഉണ്ടായേക്കും. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് പറവൂര്‍ സിഐയുടെ നിര്‍ദേശപ്രകാരമായിരുന്നു. വ്യാജ രേഖ ചമച്ചതുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് സിഐയ്ക്ക് മേല്‍ ചുമത്തുക.

Top