ശ്രീജിത്തിനെ മോചിപ്പിക്കാന്‍ 25,000 രൂപ കൈക്കൂലി ; സി.ഐയുടെ ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു

Sreejith-

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ശ്രീജിത്തിനെ മോചിപ്പിക്കാന്‍ പൊലീസ് 25,000 രൂപ കൈക്കുലി വാങ്ങിയ വിവരം പുറത്ത്. ഇതുമായി ബന്ധപ്പെട്ട് പറവൂര്‍ സി.ഐയുടെ ഡ്രൈവര്‍ പ്രദീപ് കുമാറിനെ ആലുവ റൂറല്‍ എസ്.പി രാഹുല്‍ ആര്‍. നായര്‍ സസ്‌പെന്‍ഡ് ചെയ്തു.

ശ്രീജിത്തിന് ചികില്‍സ നല്‍കാനും കേസ് ഒഴിവാക്കാനുമായി 25,000 രൂപയാണ് ഡ്രൈവര്‍ പ്രദീപ്കുമാര്‍ സിഐക്ക് നല്‍കാമെന്ന് പറഞ്ഞ് ശ്രീജിത്തിന്റെ ബന്ധുവില്‍നിന്നു വാങ്ങിയത്. കസ്റ്റഡിയിലെടുത്തതിന്റെ പിറ്റേന്നു വാങ്ങിയ കൈക്കൂലി ശ്രീജിത്ത് കൊല്ലപ്പെട്ടശേഷം ഇടനിലക്കാരന്‍വഴി തിരികെ നല്‍കുകയും ചെയ്തെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവം പുറത്തായതോടെ അന്വേഷണസംഘം പ്രദീപിനെയും ഡ്രൈവര്‍ പ്രദീപ്കുമാറിനെയും ആലുവ പൊലീസ് ക്ലബില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തു. തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍.

Top