കസ്റ്റഡി മരണം; സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍, ഹര്‍ജി 22ലേക്ക് മാറ്റി

Sreejith's death

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍. അന്വേഷണം ശരിയായ ദിശയിലാണ് ഇപ്പോള്‍ പോകുന്നതെന്നും ഐജിയുടെ നേതൃത്വത്തിലാണ് അന്വേഷണമെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.

എസ്‌ഐ ഉള്‍പ്പെടെ പ്രധാന പ്രതികളെല്ലാം അറസ്റ്റിലായെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഈ മാസം 22ലേക്കാണ് മാറ്റിയത്.

Top