വരാപ്പുഴ കസ്റ്റഡി മരണം ; കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവറെ റിമാന്‍ഡ് ചെയ്തു

varappuzha custody death,

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ശ്രീജിത്തിന്റെ കുടുംബത്തോട് കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവര്‍ പ്രദീപിനെ അടുത്ത മാസം 7 വരെ റിമാന്‍ഡ് ചെയ്തു.

വാസുദേവന്റെ വീടാക്രമണക്കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ശ്രീജിത്തിനെ ഒഴിവാക്കാമെന്ന്‌ വാഗ്ദാനം ചെയ്ത് ബന്ധുക്കളില്‍ നിന്ന് സി.ഐ ക്രിസ്പിന്‍ സാമിന്റെ ഡ്രൈവറായിരുന്നു പ്രദീപ് കൈക്കൂലി വാങ്ങുകയായിരുന്നു. 10,000 രൂപയാണ് പ്രദീപ് ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്ന് വാങ്ങിയത്. രണ്ട് തവണയായി 5000 വീതമാണ് കൈക്കൂലിയായി നല്‍കിയത്. എന്നാല്‍ ഇതിനിടെ കസ്റ്റഡിയില്‍ വച്ച് ശ്രീജിത്ത് മരിച്ചു. സംഭവം കൈവിട്ടുപോയതോടെ അഭിഭാഷകര്‍ മുഖേനെ ഈ പണം ബന്ധുക്കള്‍ക്ക് തിരിച്ചു നല്‍കി. ഇതേ തുടര്‍ന്ന് പ്രദീപിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയും ചെയ്തു.

Top