ശ്രീജിത്തിന്റെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍: ‘കൂടുതല്‍ പൊലീസുകാര്‍ മര്‍ദിച്ചു’

Sreejith-

കൊച്ചി: വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. എസ്‌ഐയും ആര്‍ടിഎഫുകാരും മാത്രമല്ല, കൂടുതല്‍ പൊലീസുകാര്‍ ശ്രീജിത്തിനെ മര്‍ദിച്ചെന്ന് അറസ്റ്റിലായവര്‍. വാസുദേവന്റെ വീടാക്രമിച്ച കേസില്‍ ശ്രീജിത്തിനൊപ്പം അറസ്റ്റിലായവരാണ് ഇവര്‍.

വയറുവേദനയായി കിടന്ന ശ്രീജിത്തിനെ എസ്‌ഐ ദീപക് ചവിട്ടി. അസഭ്യം പറഞ്ഞുകൊണ്ടാണ് ചവിട്ടിയത്. അറസ്റ്റിലായ സമയം സിഐ ക്രിസ്പിന്‍ സാം സ്റ്റേഷനില്‍ വന്നിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും ശ്രീജിത്തിനെ മര്‍ദിച്ചു. ഇതിന് ശേഷമാണ് ശ്രീജിത്തിന്റെ ശരീരത്തില്‍ പരിക്കുകള്‍ കണ്ടതെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Top