കസ്റ്റഡി മരണം ; എസ്പി എ.വി. ജോർജിനെ സസ്‌പെന്റ് ചെയ്തു

av george

തിരുവനന്തപുരം : വരാപ്പുഴ കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് ആലുവ മുൻ റൂറൽ എസ്പി എ.വി. ജോർജിനെ സസ്‌പെന്റ് ചെയ്തു. നേരത്തെ കേസിൽ എസ്പിയുടെ വീഴ്ചകൾ വിശദീകരിച്ചു പ്രത്യേക അന്വേഷണ സംഘം ഡിജിപി ലോക്നാഥ് ബെഹ്‌റക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

സസ്പെൻഷന് പുറമെ ജോര്‍ജിനെതിരെ വകുപ്പ് തല അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടു. ആര്‍ടിഎഫ് പ്രവര്‍ത്തിച്ചത് ഡിജിപിയുടെ ഉത്തരവില്ലാതെയാണെന്നാണ് പ്രധാനമായും ജോർജിനെതിരായ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ എസ്പിക്കെതിരെ വകുപ്പ് തല നടപടിയ്ക്കും ക്രെെംബ്രാജ് ശുപാര്‍ശ ചെയ്തിരുന്നു.

Top