വരനെ ആവശ്യമുണ്ട്; പുതിയ വീഡിയോ ഗാനം ‘മുല്ലപ്പൂവേ’… പുറത്തിറങ്ങി

നൂപ് സത്യന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്. ചിത്രം തിയേറ്ററില്‍ മികച്ച പ്രേക്ഷക ശ്രദ്ധ നേടി ഓടിക്കൊണ്ടിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍, ശോഭന, സുരേഷ് ഗോപി തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.

ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. ‘മുല്ലപ്പൂവേ..’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയത്. സന്തോഷ് വര്‍മ്മ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അല്‍ഫോണ്‍സ് ജോസഫ് ആണ്. ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണ്‍ ആണ്.

വന്‍ താര നിരയില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിച്ചത് ദുല്‍ഖര്‍ സല്‍മാന്‍ ആണ്. സംവിധായകരായ മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി, സന്ദീപ് രാജ്, വഫാ ഖദീജ, ദിവ്യ മേനോന്‍ അഹമ്മദ്, മീര കൃഷ്ണന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

Top