അടുത്തിടെ പുറത്തിറങ്ങിയ അനൂപ് സത്യന് സംവിധാനം ചെയ്ത ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. ചിത്രം നിര്‍മിച്ചത് നടന് ദുല്‍ഖര്‍ സല്മാന് ആയിരുന്നു. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി രണ്ടാഴ്ച പിന്നിടുമ്പേള്‍ വാരിക്കൂട്ടിയത് 25 കോടി രൂപയാണ്. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേ ഫെറര്‍ ഫിലിംസ് ആണ് ഇക്കാര്യം അറിയിച്ചത്.
ഫെബ്രുവരി ഏഴിനാണ് ചിത്രം റിലീസിനെത്തിയത്. ദുല്‍ഖര്‍ സല്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം സ്റ്റാര്‍ ഫിലിംസും വേ ഫെറര്‍ ഫിലിംസുമാണ് ചിത്രം നിര്‍മിച്ചത്.
കല്യാണി പ്രിയദര്‍ശനും ശോഭനയും നായികയായി എത്തിയ ചിത്രത്തില്‍ സുരേഷ് ഗോപി, ഉര്‍വശി, മേജര്‍ രവി, ലാലു അലക്സ്, ജോണി ആന്റണി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. ദുല്‍ഖര്‍ സല്‍മാനും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തെ അവതരിപ്പിച്ചിരുന്നു.