ചിരി പടര്‍ത്തിക്കൊണ്ടുള്ളൊരുരംഗം; ‘വരനെ ആവശ്യമുണ്ട്’ ചിത്രത്തിലെ ഡിലീറ്റഡ് സീന്‍ പുറത്ത്

ത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രമാണ് വരനെ ആവശ്യമുണ്ട്. ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. ഇപ്പോള്‍ ചിത്രത്തിലെ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ജോണി ആന്റണിയും സുരേഷ് ഗോപിയും ഒരുമിച്ചുള്ള രസകരമായ രംഗമാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തില്‍ ചിരി പടര്‍ത്തിക്കൊണ്ട് ജോണി ആന്റണി നിറഞ്ഞുനില്‍ക്കുകയാണ്.

നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒരുമിച്ച ചിത്രം കൂടിയാണ് വരനെ ആവശ്യമുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ നായകനും നിര്‍മാതാവായും എത്തുന്നു എന്നതായിരുന്നു ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. കല്യാണി പ്രിയദര്‍ശന്‍, കെ.പി.എ.സി ലളിത, ഉര്‍വ്വശി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Top