‘വരനെ ആവശ്യമുണ്ട്’ ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനം പുറത്ത്

നൂപ് സത്യന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്. ചിത്രം തിയേറ്ററിൽ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍, ശോഭന, സുരേഷ് ഗോപി തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിലുള്ളത്‌. ചിത്രത്തിലെ ‘ഉണ്ണികൃഷ്ണന്‍’ വീഡിയോ ഗാനമാണിപ്പോള്‍ പുറത്തിറങ്ങിയത്.

സംവിധായകരായ മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി, സന്ദീപ് രാജ്, വഫാ ഖദീജ, ദിവ്യ മേനോന്‍ അഹമ്മദ്, മീര കൃഷ്ണന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരും ആണ് ചിത്രത്തിൽ അഭിനയിച്ചത്.

അല്‍ഫോണ്‍സ് ജോസഫ് ഈണം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അല്‍ഫോണ്‍സ് ജോസഫും ഷെര്‍ദിനും ചേര്‍ന്നാണ്. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിർമിച്ചത്. ഛായാഗ്രഹണം നൽകിയത്
മുകേഷ് മുരളീധരനാണ്.

Top