അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘വരനെ ആവശ്യമുണ്ട്’; ടീസര്‍ കാണാം

ശോഭന, സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരൊന്നിക്കുന്ന വരനെ ആവശ്യമുണ്ട് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

സന്ദീപ് രാജ്, വഫാ ഖദീജ, ദിവ്യാ മേനോന്‍, അഹമ്മദ്, മീരാ കൃഷ്ണന്‍, സംവിധായകരായ മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വലിയ ഇടവേളയ്ക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

സന്തോഷ് ശിവന്‍, ജി.വേണുഗോപാല്‍ എന്നിവരുടെ മക്കളും ചിത്രത്തില്‍ എത്തുന്നുണ്ട്. എം സ്റ്റാര്‍ സാറ്റലൈറ്റ് കമ്യൂണിക്കേഷന്റെ സഹകരണത്തോടെ വേഫാറര്‍ നിര്‍മിക്കുന്നതാണ് ചിത്രം. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് മുകേഷ് മുരളീധരനാണ്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് അല്‍ഫോണ്‍സ് ജോസഫ് സംഗീതം നിര്‍വഹിക്കുന്നത്.

Top