വാരണാസി സംസ്‌കൃതശാല തെരഞ്ഞെടുപ്പ്; എബിവിപിയെ തറപറ്റിച്ച് എന്‍എസ്‌യുഐ

വാരണാസി: വാരണാസിയിലെ സംസ്‌കൃത സര്‍വകലാശാലയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എബിവിപിയെ പിന്‍ തള്ളി എന്‍എസ്‌യുഐ വിജയിച്ചു. ആകെയുള്ള നാലു സീറ്റുകളിലാണ് എബിവിപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹര്‍ഷിത് പാണ്ഡെയെ പരാജയപ്പെടുത്തി എന്‍എസ്‌യുഐയുടെ ശിവം ശുക്ല വിജയിച്ചത്.

991 വിദ്യാര്‍ഥികള്‍ വോട്ടു ചെയ്തതില്‍ 709 വോട്ടുകളും ശുക്ല നേടുകയായിരുന്നു. ചന്ദന്‍ കുമാര്‍ മിശ്ര വൈസ് പ്രസിഡന്റും അവിനാശ് പാണ്ഡെ ജനറല്‍ സെക്രട്ടറിയും രജ്‌നികാന്ത് ദൂബെ ലൈബ്രേറിയന്‍ പോസ്റ്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

അക്രമങ്ങള്‍ ഒഴിവാക്കുന്നതിനായി വിജയഘോഷയാത്ര ഒഴിവാക്കണമെന്ന് വിസി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിജയികളെ പൊലീസ് സുരക്ഷയോടെയാണ് വീടുകളിലെത്തിച്ചത്.

Top