ഒരു ബെര്‍ത്ത് മിനി ശിവക്ഷേത്രമാക്കി ‘മഹാ കാല്‍ എക്‌സ്പ്രസ്’; ഉദ്ഘാടനം ചെയ്ത് മോദി

വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ മഹാ കാല്‍ എക്‌സ്പ്രസ് എന്ന ട്രെയിന്‍ ഉദ്ഘാടനം ചെയ്തിരുന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഇപ്പോഴിതാ ട്രെയിനിലെ ഒരു ബെര്‍ത്ത് ക്ഷേത്രത്തിനായി മാറ്റി വച്ചിരുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്.

ട്രെയിനിലെ ബി 5 കോച്ചിലെ സീറ്റ് നമ്പര്‍ 64 ആണ് മിനി ശിവക്ഷേത്രമാക്കി അധികൃതര്‍ മാറ്റിയത്. എഎന്‍ഐയാണ് ഈ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

3 തീര്‍ത്ഥാടന കേന്ദ്രങ്ങളായ ഉത്തര്‍പ്രദേശിലെ വാരാണസി, മധ്യപ്രദേശിലെ ഓംകാരേശ്വര്‍, ഉജ്ജയിന്‍ എന്നിവയെ ബന്ധിപ്പിക്കുന്ന ഐആര്‍ടിസിയുടെ ഒറ്റരാത്രികൊണ്ട് സഞ്ചരിച്ചെത്തുന്ന സ്വകാര്യ ട്രെയിനാണിത്.

ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ എ.ഐ.ഐ.എം പ്രസിഡന്റ് അസദുദ്ദീന് ഒവൈസി രംഗത്തെത്തി. ഭരണഘടനയുടെ ആമുഖവും ഈ ചിത്രങ്ങളും മോദിയെ ടാഗ് ചെയ്ത് അദ്ദേഹം ട്വീറ്റ് ചെയ്തു.

Top