വാരണാസിയില്‍ യുവതിയെ ബലാത്സംഗം ചെയ്ത പുരോഹിതന്‍ പൊലീസ് പിടിയില്‍

rape

അയോധ്യ: വാരണാസിയില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പുരോഹിതന്‍ അറസ്റ്റില്‍. ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയെ ബന്ധിയാക്കി പീഡിപ്പിക്കുകയായിരുന്നു. കൃഷ്ണ കണ്ഠാചാര്യ എന്ന പുരോഹിതനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അയോധ്യയിലെ മുതിര്‍ന്ന പുരോഹിതനായ കൃഷ്ണ കണ്ഠാചാര്യ ആത്മീയപാഠങ്ങള്‍ പഠിപ്പിക്കാമെന്ന് പറഞ്ഞ് യുവതിയെ നിര്‍ബന്ധമായി അവിടെ താമസിപ്പിക്കുകയായിരുന്നു. ഡിസംബര്‍ 24 ന് അയോധ്യയിലെത്തിയ യുവതിയെ പല തവണ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. ഇവര്‍ പൊലീസിന്റെ സഹായം തേടുകയും പൊലീസെത്തി രക്ഷിക്കുകയും ചെയ്യുകയായിരുന്നു. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയതായും കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു.

Top