കോളേജ് തെരഞ്ഞെടുപ്പിനെ ചൊല്ലിയുണ്ടായ തര്‍ക്കം; വിദ്യാര്‍ത്ഥി നേതാവ് വെടിയേറ്റ് മരിച്ചു

murder

വാരണാസി: ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ വിദ്യാര്‍ത്ഥി നേതാവ് വെടിയേറ്റ് മരിച്ചു.

ഉദയ് പ്രതാപ് കോളജിലെ വിദ്യാര്‍ഥി നേതാവ് വിവേക് സിംഗ്(22) ആണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ച രാത്രിയില്‍ ഹോസ്റ്റലിന് പുറത്തു വച്ചാണ് വിവേകിനെ വെടിവെച്ചു വീഴ്ത്തിയത്. എന്നാല്‍ വിദ്യാര്‍ത്ഥിയെ വെടിവെച്ചു കൊലപ്പെടുത്തിയത് ആരാണെന്നുള്ള സൂചന പോലീസിന് ഇരുവരെ ലഭിച്ചിട്ടില്ല.

കോളേജ് തെരഞ്ഞെടുപ്പിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു .

Top