varalakshmi new movie join to mammotty

നിഥിന്‍ രണ്‍ജി പണിക്കര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന മമ്മൂട്ടിചിത്രത്തില്‍ തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മി് നായികയായി എത്തുന്നു. വരലക്ഷ്മിയുടെ ആദ്യ മലയാള ചിത്രമാണിത്.

ഷൂട്ടിംഗ് കര്‍ണാടകയിലെ കോളാറില്‍ ആരംഭിച്ചു. സ്വര്‍ണ ഖനികള്‍ക്കും പൗരാണിക മാതൃകയിലുള്ള ക്ഷേത്രങ്ങള്‍ക്കും പ്രശസ്തിയാര്‍ജ്ജിച്ച ഈ നഗരത്തില്‍ ഇതാദ്യമായാണ് ഒരു മലയാള സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നത്.

സരസനായ ഒരു പൊലീസ് ഓഫീസറെ ചുറ്റിപ്പറ്റിയാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മമ്മൂട്ടിയുടെ തീര്‍ത്തും വ്യത്യസ്തമായ ഒരു പൊലീസ് വേഷമായിരിക്കും എന്നാണ് സൂചന. വരലക്ഷ്മിയും സമ്പത്തുമുള്‍പ്പെടുന്ന രംഗങ്ങളാണ് ആദ്യ ദിവസം ചിത്രീകരിച്ചത്. സമീര്‍ ഹഖ് ആണ് കാമറാമാന്‍.

Top