വരാഹരൂപം; അജനീഷ് ലോകനാഥ് പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് നിര്‍ദേശം

കോഴിക്കോട്: പകര്‍പ്പവകാശം ലംഘിച്ച് വരാഹരൂപം എന്ന ഗാനം ഉള്‍പ്പെടുത്തിയതെന്ന കേസില്‍
‘കാന്താര’ സിനിമയിലെ സംഗീത സംവിധായകനോട് അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.

സംഗീത സംവിധായകന്‍ അജനീഷ് ലോകനാഥിനോടാണ് 16,17 തീയതികളില്‍ കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി നിര്‍ദേശിച്ചത്. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കാനും കോടതി നിര്‍ദേശിച്ചു.

Top