‘വന്ത രാജവാന്തന്‍ വരുവേന്‍’; സിമ്പു ചിത്രത്തിന്റെ ടീസര്‍ പ്രൊമോ പുറത്തിറങ്ങി

സിമ്പുവിന്റെ ഏറ്റവും പുതിയ ചിത്രം വന്ത രാജവാന്തന്‍ വരുവേന്റെ ടീസര്‍ പ്രൊമോ പുറത്തിറങ്ങി. സുന്ദര്‍ സിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചെക്ക ചിവന്ത വാനത്തിലെ ഒരു കിടിലന്‍ ഡയലോഗില്‍ നിന്നാണ് ചിത്രത്തിന് ഈ പേര് നല്‍കിയത്.

തെലുങ്ക് ചിത്രം അട്ടാരിന്തികി ദരേദിയുടെ തമിഴ് റീമേക്കാണ് ചിത്രം പറയുന്നത്. ത്രിവിക്രം ശ്രീനിവാസ് ആണ് ചിത്രം സംവിധാനം ചെയ്തത്. പവന്‍ കല്യാണിന്റെ കഥാപാത്രത്തെയാണ് സിമ്പു അവതരിപ്പിക്കുന്നത്.

മേഘ ആകാശ്, കാതറിന്‍ ട്രീസ എന്നിവരാണ് നായികമാര്‍. തമിഴ് ബിഗ് ബോസ് ഫെയിം മഹത് രാഘവേന്ദ്രയും യോഗി ബാബുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top