കാവ്യ പ്രകാശ് സംവിധാനം ചെയ്യുന്ന വാങ്കിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു

കാവ്യ പ്രകാശ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം വാങ്കിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. സംവിധായകന്‍ വി കെ പ്രകാശിന്റെ മകളാണ് കാവ്യ.

പര്‍ദ്ദ ധരിച്ച് നിസ്‌കരിക്കുന്ന ഒരു സ്ത്രീരൂപമാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. കുങ്കുമം, പച്ച,വെള്ള നിറങ്ങളാണ് ടൈറ്റിലിന് ഉപയോഗിച്ചിരിക്കുന്നത്.

ഉണ്ണി ആറിന്റേതാണ് കഥ. തിരക്കഥയും സംഭാഷണങ്ങളുമൊരുക്കുന്നത് നവാഗതയായ ശബ്‌ന മുഹമ്മദാണ്. ട്രെന്‍ഡ്‌സിന്റെ ബാനറില്‍ മൃദുല്‍ എസ്. നായരാണ് ചിത്രം നിര്‍മിക്കുന്നത്. അര്‍ജുന്‍ രവി ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഔസേപ്പച്ചനാണ് സംഗീതം പകരുന്നത്.

Top