വനിതാമതിലില്‍ പങ്കെടുക്കാത്തവര്‍ക്ക് വായ്പ നിഷേധിച്ചെന്ന വാര്‍ത്ത തെറ്റ്: തോമസ് ഐസക്

thomas-issac

തിരുവനന്തപുരം: വനിതാമതിലില്‍ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങള്‍ക്ക് വായ്പ നിഷേധിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് മന്ത്രി തോമസ് ഐസക്.

വനിതാമതിലിന്റെ പേരില്‍ പ്രളയബാധിതര്‍ക്ക് വായ്പ നിഷേധിച്ചതായി പരാതി ഉയര്‍ന്നിരുന്നു. വനിതാ മതിലില്‍ പങ്കെടുക്കാനില്ലെന്ന് പറഞ്ഞതിന്റെ പേരില്‍ വായ്പ നിഷേധിച്ചെന്നായിരുന്നു പരാതി. കുട്ടനാട്ടിലെ കുടുംബശ്രീ അംഗങ്ങള്‍ ദുതിതത്തിലാണെന്നും തിങ്കളാഴ്ച അപേക്ഷ നല്‍കിയില്ലെങ്കില്‍ ഇവര്‍ക്ക് വായ്പ നഷ്ടമാകുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

അതേസമയം, ആശാ വര്‍ക്കര്‍മാരേയും അംഗന്‍വാടി ടീച്ചര്‍മാരേയും അടക്കമുള്ള സര്‍ക്കാര്‍ ജീവനക്കാരെ വനിതാ മതിലില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയോ സാധാരണക്കാരെയോ മതിലില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുകയില്ലെന്നും പങ്കെടുക്കാത്തവര്‍ക്കെതിരെ നിയമ നടപടിയുമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Top