വനിതാമതിലില്‍ പങ്കെടുത്തില്ല; യൂണിയന്‍ നേതാക്കള്‍ വിദ്യാര്‍ത്ഥിനികളെ ചോദ്യം ചെയ്യുന്ന ഓഡിയോ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം ആര്‍ട്‌സ് കോളേജിലും എസ്എഫ്‌ഐ ഗുണ്ടായിസമെന്ന് റിപ്പോര്‍ട്ട്. യൂണിയന്‍ നേതാക്കള്‍ വിദ്യാര്‍ത്ഥിനികളെ യൂണിറ്റ് മുറിയില്‍ വെച്ച് ചോദ്യം ചെയ്യുന്നതിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. വനിതാമതിലിന്റെ പ്രചാരണ പരിപാടികളില്‍ നിന്ന് വിട്ടുനിന്ന പെണ്‍കുട്ടികളെ ഭീക്ഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ ആണ് വിവാദമായിരിക്കുന്നത്.

പ്രചാരണപരിപാടിയില്‍ പങ്കെടുക്കാതിരുന്നതിന് പെണ്‍കുട്ടികളോട് വിശദീകരണം ചോദിക്കുന്നതും അവര്‍ പറയുന്ന മറുപടിയില്‍ തൃപ്തിപ്പെടാതെ ആണ്‍കുട്ടികള്‍ പ്രതികരിക്കുന്നതുമാണ് ശബ്ദരേഖയിലുള്ളത്. വേറൊരു പരിപാടിയിലും പങ്കെടുക്കരുതെന്നും പഠിക്കാനാണ് വരുന്നതെങ്കില്‍ പഠിച്ചിട്ട് പോകുക മാത്രമേ ചെയ്യാവൂ എന്നും ഓഡിയോയില്‍ പെണ്‍കുട്ടികളോട് കര്‍ശനമായി നിര്‍ദ്ദേശിക്കുന്നുണ്ട്. മുന്‍കാലങ്ങളായിരുന്നെങ്കില്‍ കമ്മിറ്റിയിലുള്ള അംഗങ്ങള്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാതിരുന്നാല്‍ കോളേജില്‍ നിന്ന് തന്നെ പുറത്താക്കാറുണ്ടായിരുന്നെന്ന സൂചനയും ശബ്ദരേഖയിലുണ്ട്.

Top