ലോക ചരിത്രത്തില്‍ തന്നെ വനിതാ മതില്‍ വലിയ സംഭവമായി മാറും: കെ.ടി ജലീല്‍

kt jaleel

മലപ്പുറം: ലോക ചരിത്രത്തില്‍ തന്നെ വനിതാ മതില്‍ വലിയ സംഭവമായി മാറുമെന്ന് മന്ത്രി കെ.ടി ജലീല്‍.

വനിതാ മതില്‍ പോലൊരു പരിപാടി ചരിത്രത്തില്‍ തന്നെ ആദ്യമാകാനാണ് സാധ്യതയെന്നും ആരൊക്കെ എതിര്‍ത്താലും വനിതാ മതില്‍ ഗംഭീര വിജയമാകുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും ഇന്ന് വൈകുന്നേരം നാലുമണിക്ക് വനിതാ മതില്‍ കടന്നു പോകുമെന്ന് പറയപ്പെടുന്ന വഴികളില്‍ അവര്‍ നോക്കിയാല്‍ അത് കാണാന്‍ സാധിക്കുമെന്നും ജലീല്‍ പറഞ്ഞു.

പെണ്‍കുട്ടികളോട് സ്‌നേഹമുള്ളവര്‍ അവരവരുടെ പെണ്‍മക്കളേയും ഭാര്യമാരേയും സഹോദരിമാരേയും ഇതില്‍ പങ്കെടുപ്പിക്കണമെന്നും സ്ത്രീകള്‍ക്ക് തുല്യാവകാശമെന്നതാണ് വനിതാ മതില്‍ ഉയര്‍ത്തുന്ന ഏറ്റവും പ്രധാനമായ ലക്ഷ്യമെന്നും ജലീല്‍ വ്യക്തമാക്കി.

Top