വനിതാ മതില്‍ വര്‍ഗീയ മതില്‍ ; പോസ്റ്ററൊട്ടിച്ച് മാവോയിസ്റ്റുകള്‍

Maoist

മലപ്പുറം: വഴിക്കടവിനടുത്ത് മഞ്ചക്കോട്ട് വനിതാ മതില്‍ വര്‍ഗീയ മതിലാണെന്ന് ചൂണ്ടിക്കാട്ടി മാവോയിസ്റ്റുകളുടെ പേരില്‍ പോസ്റ്റര്‍. ശബരിമലയിലെത്തുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമായിരുന്നു. സ്ത്രീകളെ തടയുന്ന ആര്‍എസ്എസിന് പഴഞ്ചന്‍ ചിന്താഗതിയെന്നും പോസ്റ്ററില്‍ പറയുന്നു.

ശനിയാഴ്ച്ച കണ്ണൂര്‍ അമ്പായത്തോട് ആയുധങ്ങളുമായി മാവോയിസ്റ്റുകള്‍ എത്തി പ്രകടനം നടത്തിയിരുന്നു. ഈ മാവോയിസ്റ്റുകളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് തിരയുന്ന സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശനിയാഴ്ച എത്തിയത്. രാമു, കീര്‍ത്തി എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

കടയില്‍ നിന്ന് അരിയും സാധനങ്ങളും വാങ്ങി പോസ്റ്ററുകള്‍ പതിപ്പിച്ച ശേഷമാണ് സംഘം കാട്ടിലേക്ക് മടങ്ങിയത്. വനിതാ മതിലിനെതിരെയാണ് മാവോയിസ്റ്റ് സംഘം പോസ്റ്റര്‍ ഒട്ടിക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തത്. നേരത്തെ, വയനാട് തലപ്പുഴക്കടുത്ത് പേര്യയില്‍ ആയുധധാരികളായ ഒമ്പതംഗ മാവോവാദി സംഘമെത്തിയ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ആ സംഘത്തിലെ മൂന്ന് പേര്‍ സ്ത്രീകളായിരുന്നു.

Top