വനിതാ മതില്‍ : ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന് എതിരെ കോടതി അലക്ഷ്യത്തിന് ഹര്‍ജി

kerala-high-court

കൊച്ചി: വനിതാ മതില്‍ വിഷയവുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന് എതിരെ കോടതി അലക്ഷ്യത്തിന് ഹര്‍ജി. വനിതാ മതിലില്‍ 18 വയസിനു താഴെയുള്ള കുട്ടികളെ പങ്കെടുപിക്കുന്നതിനെ വിലക്കിയ ഹൈക്കോടതി ഡിവിധന്‍ ബഞ്ച് ഉത്തരവിനെ വിമര്‍ശിച്ച അധ്യക്ഷന്‍ പി സുരേഷിനെതിരെ ക്രിമിനല്‍ കോടതി അലക്ഷ്യത്തിനാണ് ഹര്‍ജി. സ്വമേധയാ കേസെടുക്കണം എന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി ചന്ദ്രമോഹനാണ് ഹൈക്കോടതി റെജിസ്ട്രര്‍ ജനറലിന് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

18 വയസ്സിനു താഴെയുള്ള കുട്ടികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്ന് പി സുരേഷ് വിശദീകരിച്ചിരുന്നു.

Top