മുന്‍കാല തെന്നിന്ത്യന്‍ നടി വാണിശ്രീയുടെ മകന്‍ അന്തരിച്ചു

ചെന്നൈ: മുന്‍കാല തെന്നിന്ത്യന്‍ നടി വാണിശ്രീയുടെ മകന്‍ ഡോ. അഭിനയ് വെങ്കടേഷ് അന്തരിച്ചു. 36 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം.

ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന അഭിനയ് വസ്തു ഇടപാടുമായി ബന്ധപ്പെട്ടാണ് ചെന്നൈയിലെത്തിയത്. രാത്രി ഉറങ്ങാന്‍ കിടന്ന അഭിനയിനെ രാവിലെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അതേസമയം, അഭിനയ് വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവന്നും റിപ്പോര്‍ട്ടുകളുണ്ട്.

Top