മെസ്സി പകരം വയ്ക്കാന്‍ പറ്റാത്ത താരം; വിനീഷ്യസ് ജൂനിയര്‍

മെസ്സിക്ക് പകരം വയ്ക്കാന്‍ മറ്റൊരു താരവും ഇല്ലെന്ന് റയല്‍ മാഡ്രിഡ് യുവതാരം വിനീഷ്യസ് ജൂനിയര്‍. മെസ്സി അത്ഭുതപ്പെടുത്തുന്ന താരമാണെന്ന് വിനീഷ്യസ് പറഞ്ഞു. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് മെസ്സി എന്നും വിനീഷ്യസ് പറഞ്ഞു.

18കാരനായ വിനീഷ്യസ് നെയ്മറിന് ശേഷം ബ്രസീലിന്റെ ഭാവി താരമായാണ് കണക്കാക്കപ്പെടുന്നത്. പരിക്കേറ്റ് കോപ്പ അമേരിക്കക്കുള്ള ബ്രസീല്‍ ടീമില്‍ നിന്ന് പുറത്തുപോയ നെയ്മറിന് പകരം വിനീഷ്യസ് ഇടം നേടുമെന്ന് കരുതപ്പെട്ടെങ്കിലും ചെല്‍സി താരം വില്യനാണ് ബ്രസീല്‍ ടീമില്‍ ഇടം പിടിച്ചത്. അടുത്ത സീസണ്‍ മുതല്‍ റയല്‍ മാഡ്രിഡിന്റെ പ്രധാന ഭാഗമായി മാറാമെന്നാണ് വിനീഷ്യസ് പ്രതീക്ഷിക്കുന്നത്.

Top