വിലയിടിവും, നഷ്ടഭാരവും; കര്‍ഷകര്‍ വാനില കൃഷി ഉപേക്ഷിക്കുന്നു

ടുക്കി കനത്ത നഷ്ടത്തെ തുടര്‍ന്ന് കര്‍ഷകര്‍ വാനില കൃഷി ഉപേക്ഷിക്കുന്നു. നഷ്ടം സഹിച്ച് കൃഷി ചെയ്യാനാകാതെ വന്നതോടെയാണ് നിരവധിപ്പേര്‍ വാനില കൃഷി വേണ്ടെന്ന് വെച്ചത്.

ഒരു കാലത്ത് ഹൈറേഞ്ചിലെ കര്‍ഷകര്‍ വലിയ പ്രതീക്ഷയോടെ തുടങ്ങിയതായിരുന്നു വാനില കൃഷി. വാനിലയ്ക്ക് വിപണിയില്‍ കിട്ടിയ ഉയര്‍ന്ന വിലയായിരുന്നു എല്ലാവരെയും ഇതിലേക്ക് ആകര്‍ഷിച്ചത്. പിന്നീട് പൊന്നുംവില കിട്ടാന്‍ തുടങ്ങിയതോടെ വാനിലത്തണ്ട് മോഷണം വരെയുണ്ടായിരുന്നു. എന്നാലിന്ന്, മിക്ക കര്‍ഷകരും ഈ കൃഷി വിട്ടു. വിലയിടിവാണ് വില്ലനായത്. ഇന്ന് വാനില കിലോയ്ക്ക് ആയിരം രൂപ വരെ ലഭിക്കുന്നുള്ളു.

വിലയിടിവിനൊപ്പം പൂക്കള്‍ പരാഗണം ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടും കാലാവസ്ഥാ വ്യതിയാനവും വാനില കൃഷിയുടെ തകര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. ഉണങ്ങിയ വാനില ഇന്ന് വിരളമായി മാത്രമേ വിപണിയിലെത്തുന്നുള്ളൂ. രാജകീയമായി വന്ന് ഹൈറേഞ്ചിലെ കൃഷിയിടങ്ങള്‍ കീഴടക്കിയെങ്കിലും പിന്നീട് പ്രൗഢി മങ്ങിയ വാനില ഇന്ന് ചുരുക്കം ചിലര്‍ മാത്രമാണ് ഉത്പാദിപ്പിക്കുന്നത്.

Top