വന്ദിപ്പിന്‍ മാലോരേ… ഒരു യമണ്ടന്‍ പ്രേമകഥയിലെ ആദ്യ ഗാനം പുറത്തുവിട്ടു

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഒരു യമണ്ടന്‍ പ്രേമകഥയിലെ ആദ്യ ഗാനം പുറത്തുവിട്ടു. വന്ദിപ്പിന് മാലോരേ എന്നു തുടങ്ങുന്ന ഗാനമാണ്‌ പുറത്തുവിട്ടത്‌. വിദ്യാധരന്‍ മാസ്റ്റര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് നാദിര്‍ഷയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ബിബിന്‍ ജോര്‍ജ് ,വിഷ്ണു ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ട് തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബി.സി നൗഫലാണ്.

സംയുക്ത മേനോനും നിഖില വിമലുമാണ് ചിത്രത്തിലെ നായികമാര്‍. സൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍, തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവരും ചിത്രത്തില്‍ അണി നിരക്കും. ചിത്രം ഏപ്രില്‍ 25ന് പ്രദര്‍ശനത്തിന് എത്തും.

Top