വന്ദേ മാതരത്തിന്റെ പ്രൊമോ സോങില്‍ മോഹന്‍ലാലും

ന്ത്യയില്‍ 74ാംമത്തെ സ്വാതന്ത്ര ദിനത്തിന് മുന്നോടിയായി വന്ദേ മാതരത്തിന്റെ പ്രൊമോ സോങ് പുറത്തിറങ്ങി. ഇന്ത്യയിലെ മുന്‍നിര താരങ്ങളും ഗായകരും പാടുന്നതിന്റെ ടീസര്‍ നടന്‍ മോഹന്‍ലാല്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുകയാണ്.

എസ്.പി ബാലസുബ്രഹ്മണ്യം, ശ്രേയ ഘോഷാല്‍, ഹേമമാലിനി, ജൂഹി ചൗള, തുടങ്ങി വന്‍ താരനിര തന്നെയാണ് സോങ് ടീസറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇന്ത്യയിലെ പ്രമുഖ വ്യക്തികള്‍ ചേര്‍ന്ന് ആലപിക്കുന്ന ഈ വന്ദേ മാതരം ആഗസ്റ്റ് 15നാണ് പുറത്തിറങ്ങുക. പല സ്ഥലങ്ങളിലായി ചിത്രീകരിച്ചിരിക്കുന്ന വീഡിയോയാണ് ഒന്നാക്കി ഒരുക്കിയിരിക്കുന്നത്.

Top