വന്ദേഭാരത് മിഷന്‍; മൂന്നാം ദൗത്യത്തിലും യുഎസില്‍ നിന്നുള്ള മലയാളികള്‍ക്കായി വിമാനമില്ല

തിരുവനന്തപുരം: വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തില്‍ യുഎസില്‍ നിന്നുള്ള മലയാളികള്‍ക്ക് തിരികെ വരാന്‍ വേണ്ടത്ര വിമാനങ്ങള്‍ കേരളത്തിലേക്കു സര്‍വീസ് നടത്തുന്നില്ലെന്ന് ആരോപണം. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കാണ് ഇപ്പോള്‍ വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

കേരളത്തില്‍ നിന്നുള്ള 1,200 പേര്‍ എംബസി ഓഫിസുകളില്‍ റജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നുണ്ടെന്നാണു വിവരം. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. ബെംഗളൂരുവിലും ചെന്നൈയിലും വിമാനമിറങ്ങിയാല്‍ അവിടെ 14 ദിവസം ക്വാറന്റീനില്‍ കഴിയണം. പിന്നീടു നാട്ടിലെത്തിയാല്‍ വീണ്ടും 14 ദിവസം ക്വാറന്റീനില്‍ കഴിയേണ്ടിവരും. എംപിമാരും സംസ്ഥാന സര്‍ക്കാരും യുഎസില്‍ നിന്ന് കേരളത്തിലേക്കു വിമാനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുവദിച്ചിട്ടില്ല.

Top